Monday, November 9, 2009

ഇനി നിങ്ങള്‍ക്കും മലയാളത്തില്‍ ചാറ്റ് ചെയ്യാം

നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്‌ സൈറ്റുകളില്‍ നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയാത്തതില്‍ ഇനി വിഷമിക്കണ്ട.ഇതാ അതിനു ഒരു പരിഹാരം ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലേഷന്‍ നിങ്ങളുടെ ബ്രൌസറിന്റെ ബുക്മാര്‍ക്ക്‌ ആയി ചേര്‍ത്താല്‍ മതി.
അതിനുള്ള വഴികള്‍ ആണ് ഇവിടെ നല്‍കിയിരിക്കുന്നത്.
Transliteration bookmarklet എന്നത് നിങ്ങളുടെ ബ്രൌസറില്‍ സ്റ്റോര്‍ ചെയ്തിരിക്കുന്ന ഒരു കോട് ആണ്.
ഒരിക്കല്‍ ഇത് സേവ് ചെയ്‌താല്‍ പിന്നെ നിങ്ങള്‍ ആ ബുക്മാര്‍ക്കില്‍ ഒന്ന് ക്ലിക്ക്‌ ചെയ്‌താല്‍ മതിയാകും.
ഗൂഗിള്‍ സൈറ്റുകളില്‍ മാത്രമല്ല,എല്ലാ സൈറ്റിലും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം
ഉദാഹരണത്തിന് ജിമെയില്‍ ചാറ്റ്, വിക്കിപിഡിയ എന്നിവയൊക്കെ വളരെ സുഖമായി മലയാളത്തില്‍ ചെയ്യുന്നത് വളരെ നല്ല കാര്യം അല്ലെ?
ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്യാനും ഇത് ഉപയോഗിക്കാം.
ഓര്‍കുടില്‍ സ്ക്രാപ്‌ ചെയ്യുന്നതിനും ജിമെയില്‍ മെയില്‍ രചിക്കുന്നതിനും ബ്ലോഗ്‌ ചെയ്യുന്നതിനും ഒന്നും ഇത് ആവശ്യം ഇല്ല.
കാരണം അതിലെല്ലാം ഇത് ബില്‍റ്റ്‌ ഇന്‍ ആണ്.ഇവിടെ ഒന്ന് പോയി നോക്കു.
ഇതാ ഇവിടെ നോക്കിയാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ബ്രൌസറിലും ഇത് ചെയ്യുന്നത് എങ്ങനെ എന്ന് ഗൂഗിള്‍ തന്നെ വിശദീകരിക്കുന്നതു വായിക്കാം.
ഇതൊക്കെ ചെയ്യുന്നതിന് മുന്‍പ് മലയാളം ഫോണ്ട് എല്ലാം ഇന്‍സ്ടാള്‍ ചെയ്യാന്‍ മറക്കണ്ടാ.

7 comments: